Latest NewsKeralaNews

കേരളീയം: ലോക മലയാളികൾക്കായി ‘എന്റെ കേരളം എന്റെ അഭിമാനം’ ഫോട്ടോ ചലഞ്ച്

തിരുവനന്തപുരം: കേരളത്തിന്റെ നേട്ടങ്ങളുടെ വിളംബരവുമായി നവംബർ ഒന്നു മുതൽ ഏഴു വരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാന സർക്കാർ ഒരുക്കുന്ന കേരളീയം 2023 പരിപാടിയുടെ ഭാഗമായി ലോകമെങ്ങുമുള്ള മലയാളികൾക്കായി ഫോട്ടോ ചലഞ്ച് സംഘടിപ്പിക്കുന്നു. ‘എന്റെ കേരളം എന്റെ അഭിമാനം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫോട്ടോ ചലഞ്ചിൽ നവംബർ 1 വരെ പങ്കെടുക്കാം.

Read Also: വൈദ്യുതി ബിൽ കുടിശ്ശിക വൻ പലിശയിളവോടെ തീർക്കാം: ഇതാ ഒരു സുവർണ്ണാവസരം

കേരളത്തിന്റെ തനതുസംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന, കേരളത്തെക്കുറിച്ച് അഭിമാനം തോന്നുന്ന എന്തും ഫോട്ടോ ചലഞ്ചിന്റെ ഭാഗമായി ഉൾപ്പെടുത്താം. keraleeyam2023photochallenge എന്ന ഹാഷ് ടാഗിൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നവംബർ ഒന്നുവരെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാം.

Read Also: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ വാതക ചോർച്ച: മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button