Latest NewsKeralaNews

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശം

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും ബാലഭാസ്കറിന്റെ പിതാവിന്റെ ഹർജിയില്‍ ജസ്റ്റീസ് ബച്ചു കുരിയൻ തോമസ് ഉത്തരവിട്ടു. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും സിബിഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം സിജെഎം കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സിബിഐ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ സിബിഐ സംഘം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നു. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്. ബാലഭാസ്കറിന്റെ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിന് സമീപത്തായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും അപകടത്തില്‍ പരുക്കേറ്റിരുന്നു. മകള്‍ അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികിത്സയിലിരിക്കെയും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button