Latest NewsNewsLife Style

ഈന്തപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​​ഗുണങ്ങൾ‌

ഡ്രൈ ഫ്രൂട്‌സിൽ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈന്തപ്പഴം. അന്നജം, റൈബോഫ്‌ളാബിൻ, കാത്സ്യം, അയേൺ എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്.

ഈന്തപ്പഴം ‌കഴിക്കുന്നതിലൂടെ ശരീരത്തിന് ഫൈബർ ധാരാളം ലഭിക്കുന്നു. ഇത് കൊളസ്‌ട്രോൾ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ബിപി നിയന്ത്രിയ്ക്കുവാൻ ഇത് ഏറെ നല്ലതാണ്. രക്തസമ്മർദമുള്ളവർ ഇതു കഴിക്കുന്നതു ബിപി നിയന്ത്രിച്ചു നിർത്താൻ സഹായകമാണ്. കാർഡിയോ സംബന്ധമായ അസുഖങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. അലർജി പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ആസ്തമ പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്.

കാത്സ്യം, മഗ്‌നീഷ്യം, മാംഗനീസ്, അയേൺ തുടങ്ങിയവ അടങ്ങിയതിനാൽ പല്ലിനും എല്ലിനും സഹായകമാണ്.

വിളർച്ചയ്ക്കുള്ള നല്ലൊരു മരുന്നാണിത്. അനീമിയ പ്രശ്‌നങ്ങളുള്ളവർ ദിവസവും മൂന്നോ നാലോ ഈന്തപ്പഴം കഴിക്കുക. ഹീമോഗ്ലോബിൻ തോതു വർദ്ധിപ്പിയ്ക്കാൻ ഇത് ഏറെ നല്ലതാണ്. സ്വാഭാവികമായി അയേൺ തോതു വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്.

വിറ്റാമിനുകളുടെയും ധാതുക്കളുടെയും പുറമേ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഈന്തപ്പഴം. ഈന്തപ്പഴം പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ് സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു

ഈന്തപ്പഴത്തിലെ സംരക്ഷിത സംയുക്തങ്ങൾ തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കും. തലച്ചോറിലെ വീക്കത്തെയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെയും ചെറുക്കാനുള്ള കഴിവ് കാരണം ഈന്തപ്പഴങ്ങൾക്ക് അൽഷിമേഴ്‌സ് രോഗത്തിനെതിരെ പ്രവർത്തിക്കുന്നു.

വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് ഈന്തപ്പഴം. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നൽകുന്നത്.

ധാരാാളം വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും ധാതുക്കളുമെല്ലാമുണ്ട്. ഇതു കൊണ്ടു തന്നെ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതിൽ നിന്നും ലഭ്യമാണ്. ചർമത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ സഹായകരമാണ് ഇത്. ആന്റി ഓക്‌സിഡന്റുകൾ ചർമത്തിന് ഏറെ നല്ലതാണ്. കരളിന്റെ ആരോഗ്യത്തിന് ഈന്തപ്പഴം മികച്ചതാണ്. ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ ഏറെ നല്ലതാണ് ഈന്തപ്പഴം.

shortlink

Related Articles

Post Your Comments

Related Articles


Back to top button