Latest NewsNewsTechnology

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ആഗോള വിപണിയിൽ പിക്സൽ 8 എത്തി! ഐഫോണിന് തലവേദന സൃഷ്ടിക്കുമോയെന്ന് ആരാധകർ

ടെൻസർ ജി3 ചിപ്സെറ്റാണ് ഗൂഗിൾ പിക്സൽ 8 സീരീസിന്റെ പ്രധാന ആകർഷണീയത

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ 8 സീരീസ് ആഗോള വിപണിയിൽ അവതരിപ്പിച്ചു. ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് ഇവ വിപണിയിൽ എത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് പിക്സൽ 8 സീരീസിനെ കുറിച്ചുള്ള വിവരങ്ങൾ ഗൂഗിൾ പങ്കുവെക്കുന്നത്. അതിനാൽ, ഇതിനോടകം തന്നെ നിരവധി തരത്തിലുള്ള അഭ്യൂഹങ്ങൾ ഹാൻഡ്സെറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. എന്നാൽ, അവയ്ക്കെല്ലാം വിരാമമിട്ടാണ് ഗൂഗിൾ പിക്സൽ 8 സീരീസ് എത്തിയിരിക്കുന്നത്. ഗൂഗിൾ പിക്സൽ 8, ഗൂഗിൾ പിക്സൽ 8 പ്രോ എന്നീ രണ്ട് ഹാൻഡ്സെറ്റുകളാണ് ഈ സീരീസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ടെൻസർ ജി3 ചിപ്സെറ്റാണ് ഗൂഗിൾ പിക്സൽ 8 സീരീസിന്റെ പ്രധാന ആകർഷണീയത. ഗൂഗിൾ പിക്സൽ 8 പ്രോയുടെ പിൻഭാഗത്ത് 3 ക്യാമറകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗൂഗിൾ ലഭ്യമാക്കിയിട്ടില്ല. ഫോട്ടോഗ്രഫിക്ക് പ്രാധാന്യം നൽകുന്നവർക്ക് മികച്ച ഓപ്ഷനായിരിക്കും ഗൂഗിൾ പിക്സൽ 8 സീരീസ് എന്നാണ് വിലയിരുത്തൽ. പിക്സൽ 8-ന് 8 ജിബി റാമും, പിക്സൽ 8 പ്രോയ്ക്ക് 12 ജിബി റാമുമാണ് നൽകിയിരിക്കുന്നത്. നീല, ഓബ്സീഡിയന്റ്, ബീജ് എന്നിങ്ങനെ 3 നിറങ്ങളിൽ വാങ്ങാനാകും. പ്രീമിയം സെഗ്മെന്റിൽ ആകർഷകമായ ഫീച്ചറുകൾ ഒരുക്കിയതിനാൽ, ഐഫോണുകൾക്ക് ഗൂഗിൾ പിക്സൽ 8 സീരീസ് വെല്ലുവിളി ഉയർത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Also Read: വന്ദേഭാരത് സ്ലീപ്പറും വരുന്നു, 2024ല്‍ സര്‍വീസ് ആരംഭിക്കും: ചിത്രങ്ങള്‍ പങ്കുവെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button