ആറ്റിങ്ങൽ: ബോംബെറിഞ്ഞ് അക്രമം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന ശ്രീനാഥ്(25) ആണ് പിടിയിലായത്.
Read Also : പെട്രോള്‍ പമ്പിൽ ബൈക്ക് ഇരപ്പിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ ആക്രമണം: രണ്ടുപേര്‍ കൂടി പിടിയിൽ
കഴിഞ്ഞ 29-ന് രാത്രി ഏഴിന് വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്കു മുന്നിലാണ് സംഭവം. വടക്കേവീട്ടിൽ വാടകക്ക് താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂർ ഇടയലഴികത്തു വീട്ടിൽ വിപിൻകുമാറിനെയും വീട്ടുടമസ്ഥൻ വടക്കേവീട്ടിൽ വിജയനെയുമാണ് പ്രതി ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇരുമ്പുപൈപ്പ് കൊണ്ട് വീട്ടുടമയുടെ ബൈക്കും പ്രതി അടിച്ചുതകർത്തു.
കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ, സബ് ഇൻസ്പെക്ടർ സജിത്ത്.എസ്, എ.എസ്.ഐമാരായ ശ്രീകുമാർ, രാജീവ്, ജയപ്രസാദ്, എസ്.സി.പി.ഒ സിയാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments