മഹാദേവ് ഓണ്‍ലൈൻ വാതുവയ്പ് കേസ്: നടൻ രണ്‍ബീര്‍ കപൂറിന് ഇ.ഡിയുടെ നോട്ടീസ്

ഒക്‌ടോബർ 10ന് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം.

ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വെള്ളിയാഴ്ച ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടത്.

read also:കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടം അശ്രദ്ധ മൂലം, ഗോതുരുത്തില്‍ പരിശോധന നടത്തി മോട്ടോര്‍ വാഹന വകുപ്പും പോലീസും

മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി നടന് ബുധനാഴ്ച സമൻസ് അയച്ചത്. ഒക്‌ടോബർ 10ന് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം.

വലിയ തോതിലുള്ള ഹവാല ഓപ്പറേഷൻസ് നടത്തിയതായി ആരോപിക്കപ്പെടുന്ന ഗെയിമിങ് പ്ലാറ്റ്‌ഫോമിന്റെ പ്രൊമോഷണൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് കപൂർ പണം സ്വീകരിച്ചിട്ടുണ്ട് എന്നാണു ആരോപണം.

Share
Leave a Comment