Latest NewsNewsLife Style

പ്രമേഹം മൂലമുള്ള മുടികൊഴിച്ചിൽ: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനോ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ശരിയായി ഉപയോഗിക്കാനോ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു രോ​ഗാസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ളവരിൽ പലരിലും കണ്ട് വരുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ.

പല തരത്തിലുള്ള മുടികൊഴിച്ചിലുണ്ട്. എന്നാൽ പ്രമേഹവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ തരം അലോപ്പീസിയ ഏരിയറ്റ എന്നാണ് അറിയപ്പെടുന്നത്. തലയോട്ടി ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുടി കൊഴിയാൻ കാരണമാകുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണ് അലോപ്പീസിയ ഏരിയറ്റ. മുടികൊഴിച്ചിൽ സാധാരണയായി ചെറിയ പാച്ചുകളായി ആരംഭിക്കുകയും മുടികൊഴിച്ചിൽ കൂടുകയും ചെയ്യുന്നു.

രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് രോമകൂപങ്ങളെ തകരാറിലാക്കുകയും മുടികൊഴിച്ചിലിന് കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. ഉയർന്ന ഗ്ലൂക്കോസ് അളവ് മുടി വളർച്ചയെ തടയുന്നു. പ്രമേഹമുള്ള ആളുകൾ പലപ്പോഴും സമ്മർദ്ദം അനുഭവിക്കുന്നു. ഇത് ശരീരത്തിൽ കോർട്ടിസോളിന്റെ ഉയർന്ന അളവിലേക്ക് നയിച്ചേക്കാം. മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോർമോണാണ് കോർട്ടിസോൾ.

പോഷകാഹാരക്കുറവും പ്രമേഹമുള്ളവരിൽ മുടികൊഴിച്ചിലിന് കാരണമാകുന്ന ഒരു ഘടകമാണ്. പ്രമേഹരോഗികൾക്ക് വിറ്റാമിൻ ഡി, ബയോട്ടിൻ, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളുടെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് ഈ പോഷകങ്ങൾ അത്യന്താപേക്ഷിതമാണ്. കൂടാതെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും.

shortlink

Post Your Comments


Back to top button