ഫെസ്റ്റിവൽ സീസൺ എത്തിയതോടെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണും, ഫ്ലിപ്കാർട്ടും തമ്മിൽ കനത്ത മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇരു പ്ലാറ്റ്ഫോമുകളുടെയും വ്യാപാരോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഉപഭോക്താക്കൾക്ക് ഗംഭീര വിലക്കിഴിവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. ഇത്തവണ ആമസോണിനോട് ഏറ്റുമുട്ടാൻ പുതിയൊരു ഫീച്ചറുമായാണ് ഫ്ലിപ്കാർട്ട് എത്തിയിരിക്കുന്നത്. ആമസോൺ പ്രൈമിന് സമാനമായ രീതിയിൽ ‘ഫ്ലിപ്കാർട്ട് വിഐപി’ എന്ന പേരിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്.
ബിഗ് ബില്യൺ ഡേ സെയിലിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഫ്ലിപ്കാർട്ടിന്റെ പുതിയ പ്രഖ്യാപനം. തുടക്കത്തിലെ ഓഫർ എന്ന നിലയിൽ 499 രൂപയാണ് ഫ്ലിപ്കാർട്ട് വിഐപിക്ക് ഈടാക്കുന്നത്. സെയിലുകളിൽ നേരത്തെയുള്ള പ്രവേശനവും, അധിക വിലക്കുറവും ഉൾപ്പെടെ നിരവധി ഫീച്ചറുകൾ വിഐപിക്ക് കീഴിൽ ലഭ്യമാക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഓർഡറുകൾ അന്നേ ദിവസമോ, തൊട്ടടുത്ത ദിവസമോ ഡെലിവറി ചെയ്യുന്നതാണ്. ഇതിനോടൊപ്പം അതിവേഗത്തിലുളള റിട്ടേൺ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനകമാണ് റിട്ടേൺ ലഭ്യമാകുക. വിഐപി സേവനം തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് സംശയനിവാരണത്തിനും മറ്റും പ്രത്യേക ഏജന്റിന്റെ സഹായം ലഭിക്കുന്നതാണ്.
Also Read: കാനഡ അയയുന്നു, ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചര്‍ച്ചയ്ക്ക് തയ്യാര്‍
Post Your Comments