Latest NewsNewsInternational

കാനഡ അയയുന്നു, ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചര്‍ച്ചയ്ക്ക് തയ്യാര്‍

ഒട്ടാവ: നയതന്ത്ര പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുമായി സ്വകാര്യ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നതായി കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി. ഇന്ത്യയിലുള്ള 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കാനഡ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

Read Also: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായി, രണ്ട് ജില്ലകളില്‍ മാത്രം ജാഗ്രതാ നിര്‍ദ്ദേശം

‘ഞങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധപ്പെട്ടിരുന്നു. കനേഡിയന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ വളരെ പ്രധാനമാണ്. വിഷയത്തില്‍ ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചര്‍ച്ച നടത്തുന്നതാണ് ഉചിതമെന്ന് ഞങ്ങള്‍ കരുതുന്നു,’ – കനേഡിയന്‍ മന്ത്രി പറഞ്ഞു.

രാജ്യത്ത് നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button