തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നും പുതിയ സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി പ്രമുഖ എയർലൈനായ വിയറ്റ്ജെറ്റ്. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിലേക്കാണ് തിരുച്ചിറപ്പള്ളിയിൽ നിന്നും വിയറ്റ്ജെറ്റ് സർവീസുകൾ ആരംഭിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നവംബർ 2 മുതൽ തിരുച്ചിറപ്പള്ളി-ഹോചിമിൻ സിറ്റി സർവീസുകൾക്ക് തുടക്കമാകുന്നതാണ്. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് ഉണ്ടാവുക. അടുത്തിടെ കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് വിയറ്റ്ജെറ്റ് സർവീസുകൾ ആരംഭിച്ചിരുന്നു.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രാദേശിക സമയം പുലർച്ചെ 12:30-ന് പുറപ്പെട്ട് രാവിലെ 7:00 മണിക്ക് ഹോചിമിൻ സിറ്റിയിൽ എത്തുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരിച്ചുള്ള സർവീസ് ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാത്രി 8:00 മണിക്ക് ഹോചിമിൻ സിറ്റിയിൽ നിന്നും പുറപ്പെടുന്നതാണ്. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ, ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്കും തിരിച്ചുമുള്ള സർവീസുകളുടെ എണ്ണം ആഴ്ചയിൽ 35 ആയി ഉയരും. കൊച്ചിക്ക് പുറമേ, ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ നിന്നും വിയറ്റ്ജെറ്റ് സർവീസുകൾ നടത്തുന്നുണ്ട്.
Also Read: അരുണാചൽ അതിർത്തിക്ക് സമീപം വെച്ച് ചൈനയും പാകിസ്ഥാനും കൂടിക്കാഴ്ച നടത്തും; തീയതി പുറത്ത്
Post Your Comments