Latest NewsIndiaNewsBusiness

ഓൾ ഇന്ത്യ റെയിൽവേ ടൈം ടേബിൾ പുറത്തുവിട്ട് റെയിൽവേ മന്ത്രാലയം: പുതുക്കിയ സമയക്രമം അറിയാം

പുതുക്കിയ ടൈം ടേബിളിൽ മെയിൽ, എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയക്രമം ഉൾപ്പെടുത്തിയിട്ടുണ്ട്

രാജ്യത്ത് ‘ട്രെയിൻ അറ്റ് എ ഗ്ലാൻസ്’ എന്ന് അറിയപ്പെടുന്ന ഓൾ ഇന്ത്യ റെയിൽവേ ടൈം ടേബിൾ പുറത്തിറക്കി റെയിൽവേ മന്ത്രാലയം. വന്ദേ ഭാരത് എക്സ്പ്രസുകളുടെ 64 സർവീസുകളും, മറ്റു ട്രെയിനുകളുടെ 70 സർവീസുകളും ഉൾപ്പെടുത്തിയാണ് പുതുക്കിയ ടൈംടേബിൾ പുറത്തിറക്കിയിരിക്കുന്നത്. വിവിധ നഗരങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതിനും, യാത്രാ സമയം പരമാവധി ചുരുക്കുന്നതിന്റെയും ഭാഗമായാണ് പുതിയ ടൈം ടേബിളിന് രൂപം നൽകിയതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

പുതുക്കിയ ടൈം ടേബിളിൽ മെയിൽ, എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ സമയക്രമം ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പാസഞ്ചർ ട്രെയിനുകളുടെ സമയവും, സ്ലീപ്പർ കോച്ചുകളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുത്തിയിട്ടില്ല. സർവീസുകളുടെ കൃത്യസമയം ഉറപ്പുവരുത്തുന്നതിനായി സൗത്ത്-ഈസ്റ്റേൺ റെയിൽവേയ്ക്ക് കീഴിൽ വരുന്ന ചില ട്രെയിനുകളുടെ സമയവും പരിഷ്കരിച്ചിട്ടുണ്ട്. അഗർത്തല- ആനന്ദ് വിഹാർ രാജധാനി എക്സ്പ്രസ് ഇനി മുതൽ മാൾഡ, ഭഗൽപൂർ റൂട്ട് വഴിയാണ് സർവീസ് നടത്തുക. ട്രെയിനുകൾ പുറപ്പെടുന്ന സമയവും, എത്തിച്ചേരുന്ന സമയവും, പ്രധാന സ്റ്റേഷനുകളും മറ്റും ടൈം ടേബിളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഇവ പ്രയോജനപ്പെടുത്താവുന്നതാണ്.

Also Read: കഴിഞ്ഞ വര്‍ഷം മാവേലിക്കര ബാങ്കിന്റെ മുന്നില്‍ ഉണ്ണാവൃതം ഇരുന്നു, കൊട്ടിയൂരും കൊട്ടിയത്തും പദയാത്ര നടത്തി: സുരേഷ് ഗോപി

shortlink

Related Articles

Post Your Comments

Related Articles


Back to top button