Latest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്ക് ! ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ

വെറും രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ കുറഞ്ഞ് 5,260 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം, തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് സ്വർണവില കുറയുന്നത്.

ഒക്ടോബർ ഒന്നിന് സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ, വെറും രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ആഗോള വിപണിയിൽ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 4.27 ഡോളർ താഴ്ന്ന് 1,821.6 ഡോളർ നിലവാരത്തിലാണ് ഇപ്പോൾ സ്വർണവില ഉള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെളളിക്ക് 75.50 രൂപയാണ് വില.

Also Read: ഏഷ്യന്‍ ഗെയിംസ്; കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം

shortlink

Related Articles

Post Your Comments

Related Articles


Back to top button