Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsBusiness

ഫെസ്റ്റിവൽ സീസൺ തകർപ്പനാക്കാൻ കച്ചകെട്ടി മീഷോ! കാത്തിരിക്കുന്നത് 5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ

മുൻ വർഷത്തേക്കാൾ ഇത്തവണ 50 ശതമാനത്തിലധികം സീസണൽ തൊഴിലവസരങ്ങൾ മീഷോ ഒരുക്കിയിട്ടുണ്ട്

വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസൺ കൂടുതൽ ആകർഷകമാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ ഓൺലൈൻ റീടൈലറായ മീഷോ. ഇത്തവണ കൂടുതൽ കച്ചവടം ലക്ഷ്യമിടുന്നതിനാൽ 5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമായും സെയിൽസ്, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലാണ് നിയമനങ്ങൾ നടത്താൻ സാധ്യത. മുൻ വർഷത്തേക്കാൾ ഇത്തവണ 50 ശതമാനത്തിലധികം സീസണൽ തൊഴിലവസരങ്ങൾ മീഷോ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിലെ ഉത്സവ സീസണിൽ വീട് അലങ്കരിക്കാൻ ആളുകൾ പ്രത്യേക പ്രാധാന്യം നൽകുന്നതിനെ തുടർന്നാണ് ഓഫർ വിലയിൽ മീഷോ അടക്കമുള്ള ഇ-കൊമേഴ്സ് വമ്പന്മാർ ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. ഇത്തരം സെയിലുകൾ നടക്കുന്ന സമയത്ത് കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിലൂടെ, ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ മീഷോയ്ക്ക് കഴിയുന്നതാണ്.

Also Read: കറുപ്പാ സ്വാമിക്ക് മദ്യവും മാംസവും നിവേദിച്ചിരുന്നത് നിർത്തിയതിന്റെ കാരണം ചരിത്രത്തിലൂടെ 

ബെഡ്ഷീറ്റുകൾ, കർട്ടനുകൾ, അലങ്കാര വസ്തുക്കൾ, കിടക്ക, തലയണ കവറുകൾ, കുക്ക് വെയർ, കിച്ചൻ സ്റ്റോറേജ് സൊല്യൂഷൻസ്, ഡിന്നർവെയർ, ചെറിയ വീട്ടുപകരണങ്ങൾ എന്നിവയാണ് ഉത്സവ സീസണുകളിൽ പ്രധാനമായും ആളുകൾ വാങ്ങാനുള്ള ഉൽപ്പന്നങ്ങൾ. ഡിമാൻഡ് വർദ്ധിക്കുന്നതിനാൽ ഇത്തരം ഉൽപ്പന്നങ്ങളുടെ പ്രത്യേക ശ്രേണി തന്നെ മീഷോ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button