പോഷകങ്ങളുടെ കലവറയായ മുട്ട പലരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്. മുട്ടയോടൊപ്പം ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് വിരുദ്ധ ഫലത്തിനു കാരണമാകും.
മുട്ടയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെക്കുറിച്ച് അറിയാം
മുട്ട പോലെ തന്നെ പ്രോട്ടീനുകളാല്‍ സമ്പന്നമാണ് സോയ മില്‍ക്ക്. ഇവ ഒരുമിച്ച് കഴിച്ചാല്‍ ശരീരത്തില്‍ പ്രോട്ടീന്റെ അളവ് വളരെയധികം കൂടും. അത് നല്ലതല്ല.
ഓറഞ്ച്, ചെറുനാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളും മുട്ടയ്ക്കൊപ്പം കഴിക്കുന്നത് വയറ്റില്‍ പ്രശ്നങ്ങളുണ്ടാക്കും.
READ ALSO: മുതിർന്ന പൗരന്മാർക്ക് കൈത്താങ്ങായി ടാറ്റ എഐജി! പുതിയ ഇൻഷുറൻസ് അവതരിപ്പിച്ചു
മുട്ട കഴിക്കുമ്പോള്‍ ചായ ഒഴിവാക്കാം. മുട്ടയില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ ചായ തടയും. കൂടാതെ മുട്ടയും ചായയും ഒരുമിച്ചു കഴിക്കുമ്പോള്‍ അസിഡിറ്റിയും ഗ്യാസ്ട്രബിളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
തൈരും മുട്ടയും ഒരുമിച്ചു കഴിക്കുന്നത് നല്ലതല്ല. ഇവ രണ്ടിലും പ്രോട്ടീൻ ധാരാളം ഉള്ളതിനാല്‍ ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാകാം.
മുട്ടയോടൊപ്പം പഞ്ചസാരയോ പഞ്ചസാരം ചേര്‍ന്ന ഭക്ഷണമോ കഴിക്കുന്നതല്ല.
മാംസത്തോടൊപ്പം മുട്ട കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മുട്ടയിലും മാംസത്തിലും ഉള്ള അധിക കൊഴുപ്പും പ്രോട്ടീനും ദഹനത്തിന് തടസം വരുത്തും.
Post Your Comments