ആഗോളതലത്തിൽ ഏറ്റവും ജനപ്രീതി ഉള്ള പിസ്സ കമ്പനികളിൽ ഒന്നാണ് ഡോമിനോസ് പിസ്സ. വളരെ രുചികരമായ പിസ്സകൾ നിർമ്മിക്കുന്ന ഈ കമ്പനിയുടെ വ്യാപാരമുദ്രയും ആളുകൾക്ക് സുപരിചിതമാണ്. എന്നാൽ, ഡോമിനോസ് പിസ്സയുടെ വ്യാപാരമുദ്ര അനുകരിച്ചതിന് ഗാസിയാബാദ് ആസ്ഥാനമായുള്ള പിസ്സ കമ്പനിയായ ഡൊമിനിക് പിസ്സയ്ക്ക് താക്കീത് നൽകിയിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. ഡോമിനോസ് പിസ്സയും ഡൊമനിക് പിസ്സയും തമ്മിൽ പേരിൽ പോലും സാമ്യം ഉള്ളതിനാൽ ഇത് ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ് ഡോമിനോസ് പിസ്സയുടെ വാദം.
ശരാശരി ബുദ്ധിയും ഓർമ്മശക്തിയും ഉള്ള ഒരു ഉപഭോക്താവ് ഡോമിനോസ് പിസ്സ ഔട്ട്‌ലെറ്റുകൾ പകരം ഡൊമനിക് പിസ ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചാൽ ബിസിനസ് രംഗത്ത് വലിയ രീതിയിലുള്ള ആശങ്കകൾക്ക് വഴിയൊരുക്കുന്നതാണ്. ഡോമിനോസ് പിസ്സ ഉപയോഗിച്ചതിന് സമാനമായ അക്ഷരങ്ങൾ ഉപയോഗിച്ച് ചതുരാകൃതിയിലുള്ള ഫോർമാറ്റിൽ തന്നെയാണ് ഡൊമനിക് പിസ്സ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. സമാനമായ പേര് ഉപയോഗിച്ചതിന് ഡൊമനിക് പിസ്സയ്ക്കെതിരെ ഡോമിനോസ് പിസ്സ ഫയൽ ചെയ്ത വ്യാപാരമുദ്ര ലംഘനക്കേസ് പരിഗണിക്കുന്നതിനിടയാണ് ഡൽഹി ഹൈക്കോടതി താക്കീത് നൽകിയത്. 2022 ഓഗസ്റ്റിൽ, ഡൊമനിക് പിസ്സയ്ക്കെതിരെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Also Read: മികച്ച ബ്രോഡ്ബാൻഡ് സേവനം ഉറപ്പുവരുത്താൻ ബിഎസ്എൻഎൽ! പുതിയ പ്ലാനുകളെ കുറിച്ച് അറിയൂ
Post Your Comments