Latest NewsNewsIndia

ഡൊമിനോസില്‍ നിന്ന്​ പിസ്സ വാങ്ങിയവര്‍ക്ക്​ എട്ടിന്‍റെ പണി

ഇന്ത്യക്കാരായ ഉപഭോക്​താക്കളുടെ വിവരങ്ങളാണ്​ ചോര്‍ന്നിരിക്കുന്നത്​.

ന്യൂഡല്‍ഹി: പത്തുലക്ഷം പേരുടെ​ വിവരങ്ങള്‍ ഡാര്‍ക്ക്​ വെബില്‍ വില്‍പനക്ക്. പണി കിട്ടിയത് ഡൊമിനോസില്‍ നിന്ന്​ പിസ്സ വാങ്ങിയവര്‍ക്ക്. പിസ വാങ്ങാന്‍ ക്രെഡിറ്റ്​ കാര്‍ഡ് ഉപയോഗിച്ച പത്തുലക്ഷം പേരുടെ​ വിവരങ്ങളാണ് ചോര്‍ത്തി നാല്​ കോടി രൂപക്ക് വില്‍പനക്ക്​ വെച്ചിരിക്കുന്നത്​. ഓണ്‍ലൈനില്‍ നടന്ന 18 കോടി പര്‍ച്ചേസുകളുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

ഇന്ത്യക്കാരായ ഉപഭോക്​താക്കളുടെ വിവരങ്ങളാണ്​ ചോര്‍ന്നിരിക്കുന്നത്​. പര്‍ച്ചേസിന്‍റെ ഭാഗമായി നല്‍കിയ പേര്​,​ മൊബൈല്‍ നമ്ബര്‍​, ഇ മെയില്‍, അഡ്രസുകള്‍, പേയ്​മെന്‍റ്​ വിവരങ്ങളാണ്​ ചോര്‍ന്നിരിക്കുന്നുവെന്നാണ്​ റിപ്പോര്‍ട്ട്​.

shortlink

Post Your Comments


Back to top button