ഓഹരി വിപണിയിൽ തരംഗമാകാൻ രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈൽ ഡീലറായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് എത്തുന്നു. ഇത്തവണ ഐപിഒ നടത്താനാണ് കമ്പനിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള കരട് രേഖകൾ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് ഈ കേരള കമ്പനി ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഓഹരി ഒന്നിന് 2 രൂപ മുഖവിലയുള്ള 250 കോടി രൂപ വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യുവും, 14,275,401 ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇത്തവണ പ്രീ ഐപിഒ പ്ലേസ്മെന്റ് വഴി 50 കോടി രൂപ സമാഹരിക്കാൻ കമ്പനി ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് യാഥാർത്ഥ്യമാകുന്നതോടെ, ഇഷ്യുവിന്റെ വലിപ്പം കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക വായ്പകളുടെ തിരിച്ചടവിനും, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായാണ് പ്രധാനമായും വിനിയോഗിക്കുക. നിലവിൽ, ഐസിഐസിഐ സെക്യൂരിറ്റി, നുവാമ വെൽത്ത് മാനേജ്മെന്റ്, സെൻട്രം ക്യാപിറ്റൽ തുടങ്ങിയവയെ ഐപിഒ ഉപദേശകരായി നിയമിച്ചിട്ടുണ്ട്. ഐപിഒ പൂർത്തിയായാൽ ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതാണ്.
Also Read: ‘തികച്ചും വാസ്തവ വിരുദ്ധം, സത്യത്തിന് നിരക്കാത്തത്’: പ്രചാരണം തള്ളി ബിനീഷ് കോടിയേരി
Post Your Comments