Latest NewsNewsHealth & Fitness

 നിശബ്ദനായ കൊലയാളി പ്രമേഹം; അറിയേണ്ടതെല്ലാം

ശരീരമാകെ നിയന്ത്രണത്തിലാക്കി മുഴുവന്‍ ശാരീരിക പ്രവര്‍ത്തനങ്ങളേയും ദോഷകരമായി ബാധിക്കുന്ന വില്ലനാണ്  പ്രമേഹം.   പ്രമേഹം മുന്‍പ് തന്നെ കണ്ടെത്തുകയും ജീവിതശൈലി മാറ്റുകയും ചെയ്യുന്നതിനൊപ്പം പ്രമേഹം വരാതിരിക്കാനും ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്.

ശരീരത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും തീരെ ശ്രദ്ധിക്കാതെ അവഗണിക്കരുത്.
അത്തരമൊരു ലക്ഷണമാണ് പ്രമേഹ രോഗികളുടെ സംഭവിക്കാറുള്ള മാറ്റങ്ങൾ .

വാ അമിതമായി വരണ്ട് പോകുന്നു എന്നതാണ് ഒന്നാമത്തെ ലക്ഷണം. വായ വരണ്ട് ഉണങ്ങുന്നതുപോലെയും പൊട്ടുന്നത് പോലെ തോന്നുകയും ചെയ്താല്‍ അത്  പ്രമേഹത്തിന്റെ ലക്ഷണമാകാം.

ഉമിനീരിന് മധുര പലഹാരങ്ങളുടേയും പഴച്ചാറുകളുടേയും മണം അനുഭവപ്പെടുന്നതാണ് രണ്ടാമത്തെ ലക്ഷണം. എല്ലാ പ്രമേഹ രോഗികളും ഈ ലക്ഷണം കാണിക്കാറില്ലെങ്കിലും പല രോഗികള്‍ക്കും ഈ ലക്ഷണങ്ങള്‍ സാധാരണയായി കണ്ട് വരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വായില്‍ ഇത്തരം മാറ്റങ്ങള്‍ അനുഭവപ്പെട്ടാല്‍ വിദഗ്ധ ഉപദേശം തേടാന്‍ മറക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button