സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5,320 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള സ്വർണവിലയിൽ ഉണ്ടായ ഇടിവാണ് ആഭ്യന്തര വിലയിലും പ്രതിഫലിക്കുന്നത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്.
സംസ്ഥാനത്ത് കഴിഞ്ഞാഴ്ച മുഴുവനും സ്വർണവിലയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ വില കുത്തനെ ഇടിഞ്ഞിരുന്നു. സെപ്റ്റംബർ 25 തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 43,960 രൂപയായിരുന്നു വില. എന്നാൽ, ചുരുങ്ങിയ ദിവസത്തിനുള്ളിൽ സ്വർണവില കുത്തനെ ഇടിയുന്ന പ്രവണതയാണ് ദൃശ്യമായത്. ആഗോള തലത്തിൽ ട്രോയ് ഔൺസിന് 4.54 ഡോളർ താഴ്ന്ന് 1,843.9 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Post Your Comments