ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ നേരിയ ഭൂചലനം. ഇന്ന് വൈകിട്ട് 6:15-നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച്, റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തിൽ ആളപായമില്ല. സംസ്ഥാനത്തിന്റെ നോർത്ത് ഗാരോ മലനിരകളിലാണ് ഭൂചലനം ഉണ്ടായത്.
മേഘാലയയ്ക്ക് പുറമേ, പശ്ചിമ ബംഗാളിന്റെയും അസമിന്റെയും ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഇന്നലെ ഹരിയാനയുടെ ചില ഭാഗങ്ങളിലും നേരിയ ഭൂചലനം ഉണ്ടായിരുന്നു. ഇന്നലെ രാത്രി 11:26-നാണ് റിക്ടർ സ്കെയിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഹരിയാനയിലെ റോഹ്തക്കില്‍ നിന്ന് 7 കിലോമീറ്റർ തെക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
Also Read: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം, അഞ്ചംഗ സംഘം വീട്ടിലെത്തി ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചു
Post Your Comments