പല കാരണങ്ങൾ കൊണ്ടാണ് ശരീരഭാരം കൂടുന്നത്. അമിതവണ്ണം വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പലരും വണ്ണം കുറയ്ക്കാനായി ഡയറ്റും വ്യായാമവും ചെയ്യാറുണ്ട്. എന്നാൽ ഇവയൊന്നും ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്.
വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചേരുവകയെ കുറിച്ചാണ് ഇനി പറയുന്നത്. വിവിധ വിഭവങ്ങളിൽ നാം ഈ ചേരുവക ഉപയോഗിച്ച് വരുന്നു. ഏതാണ് ആ ചേരുവക എന്നല്ലേ?… ധാതുക്കൾ, വിറ്റാമിൻ എ, ഡി, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് ഉലുവ. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ടെസ്റ്റോസ്റ്റിറോൺ വർദ്ധിപ്പിക്കാനും മുലയൂട്ടുന്ന സ്ത്രീകളിൽ പാൽ ഉൽപാദനം വർദ്ധിപ്പിക്കാനും ഉലുവ സഹായകമാണ്.
ഉലുവ ഒരു സവിശേഷ സസ്യമാണ്. ഉലുവ ചികിത്സാ, ഔഷധ ഗുണങ്ങൾക്കായി നൂറ്റാണ്ടുകളായി വ്യാപകമായി ഉപയോഗിച്ചു വരുന്നു.
ലയിക്കാത്ത നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ഉലുവ സഹായിക്കുന്നു. ശരീരത്തിലെ ഇൻസുലിൻ സ്രവണം വർദ്ധിപ്പിക്കുന്ന 4-ഹൈഡ്രോക്സി ഐസോലൂസിൻ സംയുക്തം അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇത് മികച്ചതാണ്. കൂടാതെ, രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോൾ, എൽഡിഎൽ എന്നിവയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.
വെറും വയറ്റിൽ ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിനും തുടർന്ന് ഭാരം കുറയ്ക്കുന്നതിനും സഹായകമാണ്. ഉലുവയിൽ നാരുകൾ (75% വെള്ളത്തിൽ ലയിക്കുന്ന നാരുകൾ) അടങ്ങിയിട്ടുണ്ട്. അത് മലബന്ധം ലഘൂകരിക്കുകയും ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വയറിലും അഡിപ്പോസ് ടിഷ്യൂകളിലും വേഗത്തിൽ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
Post Your Comments