
മലപ്പുറം: വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിയെ സംഘം ചേർന്ന് മര്‍ദ്ദിച്ചതായി പരാതി. വളാഞ്ചേരി വിഎച്ച്എസ്എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എപി അഭിനവിനെയാണ് പത്തോളം പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മര്‍ദ്ദിച്ചത്.
ഷർട്ടിന്റെ ബട്ടൺ ഇടാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ അഭിനവിന്റെ മാതാപിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments