Latest NewsNewsLife Style

പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തണം: കാരണമിത് 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. പ്രാതലിൽ ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ ഉൾപ്പെടുത്തുക. ‌ഓട്സ് പുട്ട്, ഓട്സ് ദോശ, ഓട്സ് ഉപ്പുമാവ് ഇങ്ങനെ പല വിഭവങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താം.

ഫൈബർ ബീറ്റാ-ഗ്ലൂക്കൻ ഉൾപ്പെടെയുള്ള കാർബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും നല്ല ഉറവിടമാണ് ഓട്സ്. അവശ്യ അമിനോ ആസിഡുകളുടെയും പ്രോട്ടീന്റെയും ഉറവിടമാണ് ഓട്സ്. ഓട്‌സിൽ വലിയ അളവിൽ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഒരു തരം ലയിക്കുന്ന നാരുകളാണ് അവ. ബീറ്റാ-ഗ്ലൂക്കൻ ഭാഗികമായി വെള്ളത്തിൽ ലയിക്കുകയും  കുടലിൽ കട്ടിയുള്ളതും ജെൽ പോലെയുള്ളതുമായ ലായനി ഉണ്ടാക്കുകയും ചെയ്യുന്നു.

ദഹനനാളത്തിൽ നല്ല ബാക്ടീരിയകളുടെ വളർച്ച വർദ്ധിപ്പിക്കുന്നതിന് ബീറ്റാ-ഗ്ലൂക്കൻ സഹായിക്കുന്നു. ഓട്‌സിന് എൽഡിഎൽ (മോശം) കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് ഫലപ്രദമാണ്. കൂടാതെ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഓട്‌സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. പ്രത്യേകിച്ച് അമിതവണ്ണമുള്ളവരിൽ അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹമുള്ളവരിൽ. ഓട്‌സ്, ബാർലി എന്നിവയിലെ ബീറ്റാ-ഗ്ലൂക്കൻ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തും.

ഓട്‌സിൽ അവെനൻത്രമൈഡുകൾ എന്ന ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. മറ്റ് ധാന്യങ്ങളിൽ അവ കാണുന്നില്ല. ഈ ആന്റിഓക്‌സിഡന്റുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു. ഓട്‌സിലെ ലയിക്കുന്ന നാരുകൾക്ക് ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാര ഉയരുന്നത് തടയാൻ കഴിയും.

ഓട്‌സ് ഡയറ്ററി ഫൈബർ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഏകദേശം 4 ഗ്രാം ഫൈബർ നൽകുന്നു. ദിവസവും രാവിലെ ഓട്‌സ് കഴിക്കുന്നത് ക്രമമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button