Latest NewsNewsBusiness

ഒരു മാസത്തെ സൗജന്യ വാലിഡിറ്റി! ജിയോ എയർ ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് കിടിലൻ ഓഫർ

ആറ് മാസം കാലാവധിയുള്ള പ്ലാൻ തെരഞ്ഞെടുക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്

കഴിഞ്ഞ മാസം ജിയോ അവതരിപ്പിച്ച വൈഫൈ അധിഷ്ഠിത ജിയോ എയർഫൈബർ സേവനത്തിന് ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു. അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജിയോ പുറത്തിറക്കിയ എയർഫൈബറിന് സ്വീകാര്യത വർദ്ധിച്ചതോടെയാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു മാസത്തെ സൗജന്യ വാലിഡിറ്റിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 12 മാസത്തേക്കുള്ള പ്ലാൻ തിരഞ്ഞെടുക്കുന്ന ജിയോ എയർഫൈബർ ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. 12 മാസത്തെ പ്ലാൻ തിരഞ്ഞെടുത്താൽ, 13 മാസം ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഒരു മാസം ജിയോ എയർഫൈബർ സേവനം സൗജന്യമായി ലഭിക്കും.

ആറ് മാസം കാലാവധിയുള്ള പ്ലാൻ തെരഞ്ഞെടുക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ആറ് മാസത്തെ പ്ലാനിൽ 15 ദിവസത്തെ അധിക വാലിഡിറ്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പ്രതിമാസം 999 രൂപ മുതൽ ആരംഭിക്കുന്ന ഒടിടി ബണ്ടിൽസ് പ്ലാൻ മികച്ച ഓപ്ഷനാണ്. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് വഴി ജിയോ ഫൈബർ കണക്ഷന് ഓർഡർ നൽകാൻ സാധിക്കും. 6000860008 എന്ന് നമ്പറിലേക്ക് മിസ്ഡ് കോൾ നൽകി ഓർഡർ ചെയ്യാവുന്നതാണ്. കൂടാതെ, ജിയോ.കോം വെബ്സൈറ്റ് വഴിയോ, ജിയോ സ്റ്റോർ വഴിയോ കണക്ഷൻ ബുക്ക് ചെയ്യാൻ സാധിക്കും.

Also Read: അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണു: കൊച്ചിയില്‍ ഡോക്ടർമാർക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button