Latest NewsNewsIndia

പ്രശ്‌നങ്ങളില്ലാത്തപ്പോൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കും: വഴിതിരിച്ചുവിടൽ രാഷ്ട്രീയമാണ് ബിജെപിയുടെ ആയുധമെന്ന് എംകെ സ്റ്റാലിൻ

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത്. ബിജെപിയുടെ ഏറ്റവും വലിയ ആയുധം വഴിതിരിച്ചു വിടൽ രാഷ്ട്രീയമാണെന്ന് സ്റ്റാലിൻ പറഞ്ഞു. ബിജെപി യഥാർത്ഥ പ്രശ്ങ്ങളെക്കുറിച്ച് ശബ്‌ദിക്കില്ലെന്നും പകരം പ്രശ്‌നങ്ങളില്ലാത്തപ്പോൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും സ്റ്റാലിൻ ആരോപിച്ചു.

ബിജെപിക്ക് ഒപ്പം ചേർന്ന് നുണകൾ പ്രചരിപ്പിക്കാൻ എഐഎഡിഎംകെ ആളുകളെ വാടകയ്ക്ക് എടുക്കുകയാണെന്നും ബിജെപിയും എഐഎഡിഎംകെയും പ്രചരിപ്പിക്കുന്ന നുണകളുടെ ആയുസ് ഡിഎംകെയുടെ പ്രത്യയശാസ്ത്രത്തിന്റെ ശക്തിയേക്കാൾ ചെറുതാണെന്നും സ്റ്റാലിൻ പറഞ്ഞു.

രാത്രി യാത്രയില്‍ അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാക്കുക, ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കാതിരിക്കുക

മുൻ മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയ്‌ക്കെതിരായ വിവാദ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെയും സ്റ്റാലിൻ ശക്തമായ വിമർശനമുന്നയിച്ചു. 1956ൽ മധുരയിൽ നടന്ന ഒരു പരിപാടിയിൽ അണ്ണാദുരൈ ഹിന്ദുമതത്തെ അവഹേളിച്ചെന്ന അണ്ണാമലൈയുടെ പരാമർശത്തിനെതിരെയായിരുന്നു വിമർശനം.

‘അണ്ണാദുരൈ തേവർ സമുദായത്തിലെ കുലപതിയായ മുത്തുരാമലിംഗ തേവരോട് മാപ്പ് പറഞ്ഞതായി അണ്ണാമലൈ പറയുന്നു. യഥാർത്ഥത്തിൽ അത്തരം ഒരു സംഭവം നടന്നിട്ടില്ല. മരുതമലൈ ക്ഷേത്രത്തിന് ഡിഎംകെ ഒരിക്കലും വൈദ്യുതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ, തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിൽ വരുന്നതിന് അഞ്ച് വർഷം മുമ്പ് ക്ഷേത്രത്തിന് വൈദ്യുതി ലഭിച്ചിരുന്നു’, സ്റ്റാലിൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button