Latest NewsIndiaNewsEntertainment

കോൺഗ്രസ് ഓഫീസ് സന്ദർശിച്ച നടി അർച്ചനയ്ക്ക് നേരെ ആക്രമണം

എഐസിസി ഓഫീസില്‍ എത്തിയതായിരുന്നു അര്‍ച്ചനയും പിതാവും

കോണ്‍ഗ്രസ് നേതാവും നടിയുമായ അര്‍ച്ചന ഗൗതമിനു നേരെ ആക്രമണം. എഐസിസി ആസ്ഥാനത്ത് എത്തിയ സമയത്താണ് നടിക്കും പിതാവിനും നേരെ അക്രമമുണ്ടായത്. ഇവര്‍ പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കുന്നതിനോട് വിയോജിപ്പുള്ള ചില പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന.

read also: എന്ത് പ്രശ്നമുണ്ടെങ്കിലും ‘നമുക്ക്‌ നോക്കാട’ എന്ന് പറഞ്ഞു ആത്മവിശ്വാസം തന്ന എന്റെ സഖാവ് എന്റെ അച്ഛൻ : ബിനീഷ് കോടിയേരി

പാര്‍ട്ടി നേതൃത്വത്തെ കാണാന്‍ അനുമതി തേടി എഐസിസി ഓഫീസില്‍ എത്തിയതായിരുന്നു അര്‍ച്ചനയും പിതാവും. വനിതാ സംവരണ നിയമം പാസാക്കിയതുമായി ബന്ധപ്പെട്ട് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവരെ സന്ദര്‍ശിക്കാനാണ് അര്‍ച്ചന അനുമതി തേടി എത്തിയത്. അപ്പോഴാണ് ചിലർ താരത്തെ ആക്രമിച്ചത്.

പാർട്ടിയിലെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം നടക്കുന്നതും തള്ളിയിടുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിക്കുന്നു.

shortlink

Post Your Comments


Back to top button