വീണ്ടും ഇന്ത്യക്ക് മെഡല്‍; അതിഥി അശോകിന് ഗോള്‍ഫില്‍ വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി. എട്ടാം ദിനത്തില്‍ അദിതി അശോകിലൂടെയാണ് ഇന്ത്യ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്.

വനിതകളുടെ ഗോള്‍ഫ് വ്യക്തിഗത പോരാട്ടത്തിന്റെ ഫൈനലില്‍ അദിതി തോല്‍വി വഴങ്ങി. തായ്‌ലന്‍ഡ് താരം യുബോല്‍ അര്‍പിചയ്ക്കാണ് സ്വര്‍ണം. നേരിയ വ്യത്യാസത്തിലാണ് അദിതി രണ്ടാമത് ഫിനിഷ് ചെയ്തത്.

ഇന്ത്യയുടെ 15ാം വെള്ളി മെഡലാണിത്. ആകെ 39 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്. പത്ത് സ്വര്‍ണം, 15 വെള്ളി, 14 വെങ്കലം നേട്ടങ്ങളാണ് ഇന്ത്യക്കുള്ളത്.

Share
Leave a Comment