Latest NewsNewsBusiness

ആമസോണിലെ ഓഫറുകളുടെ പൂരങ്ങൾക്ക് കൊടിയേറുന്നു! ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു

എസ്ബിഐ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്

ആമസോണിന്റെ ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ എട്ട് മുതലാണ് ആമസോണിൽ ഓഫറുകളുടെ പെരുമഴയായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുക. എന്നാൽ, സെയിൽ എപ്പോൾ അവസാനിക്കുമെന്ന് ആമസോൺ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒക്ടോബർ 8 മുതലാണ് സെയിൽ ആരംഭിക്കുന്നതെങ്കിലും, ഒക്ടോബർ 7 മുതൽ ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് ഓഫറുകളും ഡിസ്കൗണ്ടുകളും ലഭ്യമാകും.

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കോമേഴ്സ് ഭീമനായ ആമസോൺ ഇത്തവണ ഗംഭീര ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. മൊബൈൽഫോണുകൾക്കും ആക്സസറികൾക്കും 40 ശതമാനം വരെയും, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ എന്നിവയ്ക്ക് 75 ശതമാനം വരെയും ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. എസ്ബിഐ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ആപ്പിൾ, അസ്യൂസ്, ലെനോവോ, വൺപ്ലസ്, ഐക്യു, റിയൽമി, സാംസംഗ്, ബോട്ട്, സോണി എന്നിവ ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്ക് വമ്പൻ വിലക്കുറവ് ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button