ErnakulamLatest NewsKeralaNattuvarthaNews

ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കുവപ്പടി തേക്കാനത്ത് വീട്ടിൽ സേവ്യറിന്റെ മകൻ അനക്സ് ടി. സേവ്യറാണ് (27) മരിച്ചത്

പെരുമ്പാവൂർ: ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുവപ്പടി തേക്കാനത്ത് വീട്ടിൽ സേവ്യറിന്റെ മകൻ അനക്സ് ടി. സേവ്യറാണ് (27) മരിച്ചത്.

Read Also : കന്യാകുമാരിയില്‍ കാറിൽ കടത്തുകയായിരുന്ന 36 കോടിയുടെ തിമിംഗില ഛർദി പിടികൂടി: ആറ് മലയാളികൾ പിടിയിൽ

ഇന്ന് പുലർച്ചെ അഞ്ചോടെ എം.സി റോഡിൽ ഔഷധി ജങ്ഷന് സമീപം ആണ് അപകടം നടന്നത്. വെങ്ങോലയിൽ കാറ്ററിങ് ജോലിക്കായി വീട്ടിൽ നിന്നും പോകുന്നതിനിടെയാണ് അപകടം. ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധന​ത്തി​ന് പോയി കാണാതായ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: ജയ്നി. സഹോദരൻ: അലക്സ് (യു.കെ).

shortlink

Related Articles

Post Your Comments

Related Articles


Back to top button