സംസ്ഥാനത്ത് സ്വർണവിപണി തണുക്കുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില നിലവാരം 42,680 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 5,335 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഉള്ളത്. കഴിഞ്ഞ 2 ദിവസത്തിനിടെ 1,240 രൂപയുടെ ഇടിവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞിരുന്നു.
ആഗോള വിപണിയിലെ വില ഇടിവാണ് പ്രാദേശിക വിപണിയിലും ദൃശ്യമായിരിക്കുന്നത്. സ്വർണം ട്രോയ് ഔൺസിന് 17.91 ഡോളർ ഇടിഞ്ഞ് 1,848.82 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ ആഗോള സ്വർണവിലയിൽ 3.78 ശതമാനവും, 6 മാസത്തിനിടെ 5.64 ശതമാനവും വില ഇടിഞ്ഞിട്ടുണ്ട്. വിവാഹ സീസൺ അകലുന്നതോടെ, സ്വർണവിലയിൽ ഇടിവ് ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ മാസത്തിന്റെ ആദ്യ വാരം മുതൽ സ്വർണവിപണി ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നു.
Also Read: കൊല്ലപ്പെട്ട ഖാലിസ്ഥാനി ഭീകരൻ നിജ്ജാർ ട്രൂഡോയ്ക്ക് കത്തെഴുതിയിരുന്നു!
Post Your Comments