KeralaLatest NewsNews

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാംഘട്ടം വിജയം, കണക്കുകൾ പുറത്ത്

തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടത്തിൽ 91 ശതമാനം കുട്ടികൾക്കും 100 ശതമാനം ഗർഭിണികൾക്കും വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 12,486 ഗർഭിണികൾക്കും 85,480 അഞ്ച് വയസ് വരെയുളള കുട്ടികൾക്കുമാണ് വാക്സിൻ നൽകിയത്. ഇതുകൂടാതെ ഇതുവരെ വാക്സിൻ സ്വീകരിക്കാത്ത 1654 കൂട്ടികൾക്ക് കൂടി വാക്സിൻ നൽകാനായി. 10,748 സെഷനുകളായാണ് വാക്സിനേഷൻ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ചൈന, പാക് അതിര്‍ത്തികളിൽ വിന്യസിക്കാൻ 156 പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ക്ക് കൂടി ഓർഡർ നൽകാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന

തിരുവനന്തപുരം 9844, കൊല്ലം 2997, ആലപ്പുഴ 3392, പത്തനംതിട്ട 2059, കോട്ടയം 3503, ഇടുക്കി 2160, എറണാകുളം 4291, തൃശൂർ 5847, പാലക്കാട് 9795, മലപ്പുറം 21582, കോഴിക്കോട് 7580, വയനാട് 1996, കണ്ണൂർ 5868, കാസർഗോഡ് 4566 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തിൽ 5 വയസിന് താഴെ പ്രായമുള്ള കുട്ടികൾ വാക്സിൻ സ്വീകരിച്ചത്. തിരുവനന്തപുരം 1961, കൊല്ലം 252, ആലപ്പുഴ 502, പത്തനംതിട്ട 285, കോട്ടയം 773, ഇടുക്കി 215, എറണാകുളം 724, തൃശൂർ 963, പാലക്കാട് 1646, മലപ്പുറം 1397, കോഴിക്കോട് 1698, വയനാട് 555, കണ്ണൂർ 687, കാസർഗോഡ് 628 എന്നിങ്ങനെയാണ് ഗർഭിണികൾ വാക്സിൻ സ്വീകരിച്ചത്.

ഒക്ടോബർ 9 മുതൽ 14 വരെയാണ് മൂന്നാം ഘട്ടം. സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് വാക്സിനേഷൻ പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുക്കുവാൻ വിട്ടുപോയിട്ടുളള ഗർഭിണികളും 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Read Also: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി: സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button