KeralaLatest NewsNews

സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശം: എം എം മണിക്കെതിരെ ഡിജിപിയ്ക്ക് പരാതി

തിരുവനന്തപുരം: എംഎം മണിക്കെതിരെ ഡിജിപിക്ക് പരാതി. സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട് ഫെറ്റോ ആണ് എം എം മണിക്കെതിരെ പരാതി നൽകിയത്. സർക്കാർ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

Read Also: ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തിയാണ് കേന്ദ്രമന്ത്രി സംസാരിച്ചത്: വിമർശനവുമായി മുഖ്യമന്ത്രി

എംഎൽഎ എന്ന പദവി ദുരുപയോഗം ചെയ്യലാണ് എംഎം മണിയുടെ പരാമർശം. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് സ്ത്രീ വിരുദ്ധതവും പ്രകോപനപരവുമായ പരാമർശങ്ങൾ എം എം മണി നടത്തിയത്.

ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം എടുത്താൽ തങ്ങളും രാഷ്ട്രീയം എടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ലെന്നായിരുന്നു എം എം മണിയുടെ പരാമർശം. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സർക്കാരിന് നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല. കേസ് എടുത്തിട്ട് എല്ലാം സർക്കാരിന് പണം ഉണ്ടാക്കാൻ ആണെന്ന് ഉദ്യോഗസ്ഥർ പറയുന്നു ഉദ്യോഗസ്ഥർ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നും എം എം മണി വ്യക്തമാക്കിയിരുന്നു.

Read Also: കേണപേക്ഷിച്ചിട്ടും പോലീസ് വിട്ടില്ല; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകാൻ ആംബുലൻസ് പിടിച്ചിട്ടത് ഒരു മണിക്കൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button