KollamKeralaNattuvarthaLatest NewsNews

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​: പ്രതി അറസ്റ്റിൽ

കൊ​ല്ലം ഇ​ര​വി​പു​രം പു​ത്ത​ൻ​ന​ട ന​ഗ​ർ-21, നി​ള ഭ​വ​നി​ൽ ഷീ​ജ മൈ​ക്കി​ൾ(55) ആ​ണ് പിടിയിലായത്

കൊ​ല്ലം: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം ഇ​ര​വി​പു​രം പു​ത്ത​ൻ​ന​ട ന​ഗ​ർ-21, നി​ള ഭ​വ​നി​ൽ ഷീ​ജ മൈ​ക്കി​ൾ(55) ആ​ണ് പിടിയിലായത്. ഡ​ൽ​ഹി​യി​ൽ​ നി​ന്ന്​ ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്. കൂ​ട്ടു​പ്ര​തി​യാ​യ അ​ഭി​ലാ​ൽ രാ​ജു ഒ​ളി​വി​ലാ​ണ്. ഇ​രു​വ​രും ചേ​ർ​ന്ന് ഇ​സ്രാ​യേ​ലി​ൽ ജോ​ലി വാ​ഗ്ദ്ദാ​നം ചെ​യ്ത്​ നി​ര​വ​ധി പേ​രി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യി​രു​ന്നു.

വി​സ ന​ട​പ​ടി​ക​ൾ​ക്കും മ​റ്റു​മാ​യി ഏ​ഴ​ര​ല​ക്ഷം രൂ​പ​യാ​ണ് ഒ​രോ​രു​ത്ത​രി​ൽ​നി​ന്നും ഈ​ടാ​ക്കി​യ​ത്. പ​റ​ഞ്ഞ സ​മ​യ​ത്ത്​ വി​സ ല​ഭി​ക്കാ​താ​യ​തോ​ടെ ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ​ത്.

Read Also : ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും പൊന്നിന്‍ തിളക്കം: മിക്‌സഡ് ഡബിള്‍സ് ടെന്നീസില്‍ ബൊപ്പണ്ണ-ഋതുജ സഖ്യത്തിന് സ്വര്‍ണ്ണം

ശ​ക്തി​കു​ള​ങ്ങ​ര കൂ​ടാ​തെ, ച​വ​റ, ഇ​ര​വി​പു​രം, അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ലും ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ പ​രാ​തി ന​ൽ​കി. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഇ​ത്ത​ര​ത്തി​ൽ ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​താ​യി പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ മെ​റി​ൻ ജോ​സ​ഫി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ശ​ക്തി​കു​ള​ങ്ങ​ര എ​സ്.​ഐ ആ​ശ ഐ.​വി, ച​വ​റ എ​സ്.​ഐ ഹാ​രി​സ്, ശ​ക്തി​കു​ള​ങ്ങ​ര എ​സ്.​സി.​പി.​ഒ ജ​യ​കു​മാ​രി, ഇ​ര​വി​പു​രം സി.​പി.​ഒ സു​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button