Latest NewsNewsBusiness

ഒക്ടോബറിൽ ബാങ്കിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്! ഈ അവധി ദിനങ്ങൾ നിർബന്ധമായും അറിയൂ

ബാങ്കുകളുടെ അവധി ദിനങ്ങൾ നിശ്ചയിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്

പണമിടപാടുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ബാങ്കുകൾ സന്ദർശിക്കുന്നവരാണ് മിക്ക ആളുകളും. ഫെസ്റ്റിവൽ സീസൺ എത്തുന്നതോടെ ബാങ്കുകളിൽ തിരക്കുകൾ വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്. ഫെസ്റ്റിവൽ സീസണായ ഒക്ടോബറിൽ നിരവധി ബാങ്ക് അവധികളാണ് ഉള്ളത്. ബാങ്ക് ഇടപാടുകൾ നടത്തുന്ന വ്യക്തികളാണെങ്കിൽ, നിർബന്ധമായും ബാങ്ക് അവധികളെക്കുറിച്ച് അറിഞ്ഞിരിക്കണം.

ബാങ്കുകളുടെ അവധി ദിനങ്ങൾ നിശ്ചയിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്. ആർബിഐയുടെ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, എല്ലാം ഞായറാഴ്ചയും, രണ്ടാം ശനിയാഴ്ചയും, നാലാം ശനിയാഴ്ചയും ബാങ്കുകൾ അവധിയായിരിക്കും. ആർബിഐയുടെ ലിസ്റ്റ് അനുസരിച്ച്, ഒക്ടോബറിൽ 12 ദിവസമാണ് അവധി ഉള്ളത്. ഓരോ സംസ്ഥാനത്തിന് അനുസരിച്ച് അവധി ദിനങ്ങളിൽ മാറ്റം ഉണ്ടാകും.

ഒക്ടോബറിലെ ബാങ്ക് അവധി ദിനങ്ങൾ

ഒക്ടോബർ 1: ഞായറാഴ്ച

ഒക്ടോബർ 2: ഗാന്ധി ജയന്തി

ഒക്ടോബർ 8: ഞായർ

ഒക്ടോബർ 14: രണ്ടാം ശനി

ഒക്ടോബർ 15: ഞായർ

ഒക്ടോബർ 18: കതി ബിഹു, അസമിൽ ബാങ്കുകൾ അടഞ്ഞുകിടക്കും

ഒക്ടോബർ 19: സംവൽസരി ഫെസ്റ്റിവൽ- ഗുജറാത്തിലെ ബാങ്കുകൾക്ക് അവധി

ഒക്ടോബർ 21: ദുർഗാ പൂജ- ത്രിപുര, മണിപ്പൂർ, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ബാങ്ക് അവധി

ഒക്ടോബർ 22: ഞായർ, മഹാഷ്ടമി

ഒക്ടോബർ 23: തിങ്കൾ, ദസറ മഹാനവമി

ഒക്ടോബർ 24: വിജയ ദശമി- ആന്ധ്ര പ്രദേശ്, മണിപ്പൂർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ബാങ്ക് അവധി

ഒക്ടോബർ 28: ലക്ഷ്മി പൂജ- ഗുജറാത്തിലെ ബാങ്കുകൾക്ക് അവധി

ഒക്ടോബർ 31: സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനം- ഗുജറാത്തിലെ ബാങ്കുകൾക്ക് അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button