ഓഹരി വിപണിയിൽ ചുവടുറപ്പിക്കാൻ ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് ഉടൻ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഐപിഒ നടത്താനാണ് ബാങ്ക് പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട കരട് രേഖകൾ മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. രാജ്യത്തെ മുൻനിര സ്മോൾ ഫിനാൻസ് ബാങ്കുകളിൽ ഒന്നാണ് ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക്. ഓഹരി ഒന്നിന് 10 രൂപയാണ് മുഖവിലയായി നിശ്ചയിച്ചിട്ടുള്ളത്.
ഐപിഒ മുഖാന്തരം 450 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 24,12,685 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഒ പൂർത്തിയാക്കുന്നതോടെ ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എന്നീ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതാണ്. നുവാമ വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡ്, ഡിഎഎം ക്യാപ്പിറ്റൽ അഡ്വൈസേഴ്സ് ലിമിറ്റഡ്, ഇക്വിറസ് ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.
Also Read: മഴക്കാല ഡ്രൈവിംഗ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
Post Your Comments