KeralaLatest NewsNewsLife StyleFood & CookeryHealth & Fitness

പൊറോട്ട ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ഈ പ്രശ്നങ്ങൾ അറിയുക

മൈദ മാത്രമല്ല പൊറോട്ട തയ്യാറാക്കുന്ന എണ്ണയും പ്രശ്‌നക്കാരനാണ്

പൊറോട്ട ഇഷ്ടപ്പെടുന്നവർ ധാരാളമാണ്. ഗോതമ്പിൽ നിന്നും ഉണ്ടാക്കുന്ന മൈദയില്‍ നിന്നാണ് പൊറോട്ട തയ്യാറാക്കുന്നത്. എന്നാൽ മൈദ കേടാകാതിരിക്കാന്‍ ഗോതമ്പിലെ തവിട് നീക്കം ചെയ്യപ്പെടുന്നുണ്ട്. ധാരാളം നാരുകളും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്ന തവിട് നീക്കുന്നതോടെ മൈദയിൽ അവശേഷിക്കുന്നത് അന്നജം മാത്രമാണ്.   വളരെ സാവധാനമാണ് പൊറോട്ട ദഹിക്കുക. ഇത് ഗുരുതര പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

READ ALSO: മോട്ടോ ഇ13 ആരാധകർക്ക് സന്തോഷവാർത്ത! പുതുപുത്തൻ കളർ വേരിയന്റ് ഇതാ എത്തി

മൈദ മാത്രമല്ല പൊറോട്ട തയ്യാറാക്കുന്ന എണ്ണയും പ്രശ്‌നക്കാരനാണ്. ഡാല്‍ഡ, വനസ്പതി തുടങ്ങിയവ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും അമിതവണ്ണത്തിനും പ്രമേഹത്തിനുമൊക്കെ കാരണമാകാം. മൈദയുടെ മഞ്ഞ നിറം മാറുന്നതിനായി ബെന്‍സോ പെറോക്‌സൈഡ് എന്ന രാസവസ്തുവും പൊറോട്ടയില്‍ ചേർക്കുന്നുണ്ട്. അതിനാൽ പൊറോട്ടയിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളൊന്നും ലഭിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button