KozhikodeNattuvarthaLatest NewsKeralaNews

ഏ​ഴാം ക്ലാ​സു​കാ​രി​യെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം: യുവാവ് പിടിയിൽ

കൂ​ത്താ​ളി പാ​റേ​മ്മ​ൽ മു​ഹ​മ്മ​ദ്‌ അ​സ്‌​ല​മാ​ണ്(28) പി​ടി​യി​ലാ​യ​ത്

പേ​രാ​മ്പ്ര: ഏ​ഴാം ക്ലാ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ വ​യ​നാ​ട്ടി​ൽ​ പിടിയിൽ. കൂ​ത്താ​ളി പാ​റേ​മ്മ​ൽ മു​ഹ​മ്മ​ദ്‌ അ​സ്‌​ല​മാ​ണ്(28) പി​ടി​യി​ലാ​യ​ത്. പേ​രാ​മ്പ്ര പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

എ​ര​വ​ട്ടൂ​രി​ൽ​ ക​ഴി​ഞ്ഞ ജൂ​ണി​ലാ​യി​രു​ന്നു സംഭവം. എ​ര​ട്ടൂ​ർ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​ത്തു​ നി​ന്ന് കു​ട്ടി​യെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മിക്കുകയായിരുന്നു. പെ​ൺ​കു​ട്ടി ബ​ഹ​ളം​വെ​ച്ച​പ്പോ​ൾ പ​രി​സ​ര​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി രക്ഷപ്പെടു​ക​യാ​യി​രു​ന്നു.

Read Also : ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്ഐ

പി​ന്നീ​ട് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ഇ​യാ​ൾ തി​രി​ച്ച് മും​ബൈ​യി​ൽ എ​ത്തി എ​റ​ണാ​കു​ളം, വ​യ​നാ​ട് വ​ഴി ക​ർ​ണാ​ട​ക​യി​ലേ​ക്ക്​ പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വ​യ​നാ​ട് ചു​ണ്ട​യി​ൽ​വെ​ച്ച് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

എ​സ്.​ഐ സു​ജി​ലേ​ഷി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. പേ​രാ​മ്പ്ര പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നു തോ​മ​സി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button