KollamNattuvarthaLatest NewsKeralaNews

യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന്​ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: മുഖ്യപ്രതി പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി കോ​ഴി​ക്കോ​ട് തോ​ട്ടു​ക​ര പ​ടി​റ്റ​തി​ൽ സ​ജീ​വ് (38 -സൂ​പ്പ​ർ സ​ജീ​വ്) ആ​ണ് അറസ്റ്റിലായത്

ക​രു​നാ​ഗ​പ്പ​ള്ളി: യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന്​ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ക്ര​മി​സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​ ​അ​റ​സ്റ്റിൽ. ക​രു​നാ​ഗ​പ്പ​ള്ളി കോ​ഴി​ക്കോ​ട് തോ​ട്ടു​ക​ര പ​ടി​റ്റ​തി​ൽ സ​ജീ​വ് (38 -സൂ​പ്പ​ർ സ​ജീ​വ്) ആ​ണ് അറസ്റ്റിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് പി​ടികൂടി​​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി, കോ​ഴി​ക്കോ​ട്, എ​സ്.​വി മാ​ർ​ക്ക​റ്റ് പു​ഷ്പാ​ല​യ​ത്തി​ൽ രാം​രാ​ജി​നെ​യാ​ണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. രാം​രാ​ജി​ന്‍റെ ബ​ന്ധു​വാ​യ സു​മേ​ഷ് ഭാ​ര്യ​യോ​ടൊ​പ്പം ബൈ​ക്കി​ൽ പോ​യ​പ്പോ​ൾ അ​ക്ര​മി സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ന​സീ​ർ ബൈ​ക്കി​ൽ പു​റ​കെ വ​ന്ന് നി​ര​ന്ത​രം ഹോ​ൺ അ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ രാം​രാ​ജ്​ സു​മേ​ഷി​ന്‍റെ പ​ക്ഷം ചേ​ർ​ന്ന്​ സം​സാ​രി​ച്ചു എ​ന്ന വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

Read Also : ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ് സ്വാമിനാഥന്‍ അന്തരിച്ചു

തി​രു​വോ​ണത്തിന് അ​തി​രാ​വി​ലെ സു​ഹൃ​ത്തി​നൊ​പ്പം റോ​ഡി​ൽ സം​സാ​രി​ച്ചു​കൊ​ണ്ട് നി​ൽ​ക്കു​ക​യാ​യി​രു​ന്ന രാം​രാ​ജി​നെ പ​ത്തോ​ളം പേ​ര​ട​ങ്ങു​ന്ന അ​ക്ര​മി സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടിസ്ഥാന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ക്ര​മി സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട നാ​ല് പ്ര​തി​ക​ളെ ഉ​ട​ൻ ത​ന്നെ പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു.

കേസിലെ മുഖ്യപ്ര​തി​യാ​യ സ​ജീ​വ് ഒ​ളി​വി​ലാ​യി​രു​ന്നു. 2011 മു​ത​ൽ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ആ​റ്​ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം ത​ന്നെ അ​ക്ര​മം, കൊ​ല​പാ​ത​ക ശ്ര​മം, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, കൈ​യേ​റ്റം, അ​സ​ഭ്യം വി​ളി​ക്കു​ക തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​യാ​ണ്. ഇ​യാ​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ പ്ര​തി പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു ആണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തത്. പ്രതിയെ​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button