തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംഘടിത കുറ്റകൃത്യമാണെന്നും കേസിലെ ഉന്നതബന്ധങ്ങള്‍ വ്യക്തമായെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പ്രാദേശികതലം മുതല്‍ സംസ്ഥാനതലം വരെയുള്ള അധികാരശ്രേണിയിൽപ്പെടുന്ന വ്യക്തികൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം കൗണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷനെയും ബാങ്ക് മുന്‍ അക്കൗണ്ടന്റ് ജില്‍സണെയും കോടതി റിമാന്‍ഡ് ചെയ്തു. അരവിന്ദാക്ഷനുമായി ബന്ധപ്പെട്ട കൂടുതല്‍ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ചോദ്യംചെയ്യലില്‍ സഹകരിക്കാതിരുന്ന അരവിന്ദാക്ഷന്‍ ഇക്കാര്യം സമ്മതിച്ചിട്ടില്ലെന്നും ഇഡി വ്യക്തമാക്കി.
അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ പേരിലുള്ള അക്കൗണ്ടില്‍ 63 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. എന്നാല്‍, അരവിന്ദാക്ഷന്റെ അമ്മയ്ക്ക് ആകെ 1600 രൂപയുടെ കാര്‍ഷിക പെന്‍ഷന്‍ മാത്രമാണുള്ളത്. അക്കൗണ്ടിന്റെ നോമിനിയായി വെച്ചത് കേസിലെ ഒന്നാം പ്രതിയായ സതീഷ്‌കുമാറിന്റെ സഹോദരനെയാണെന്നും ഇഡി കണ്ടെത്തി.
Post Your Comments