സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ ഹാൻഡ്സെറ്റായ സാംസംഗ് ഗാലക്സി എസ്23 എഫ്ഇ അടുത്ത മാസം വിപണിയിൽ എത്താൻ സാധ്യത. ഹാൻഡ്സെറ്റിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെങ്കിലും, ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ വന്ന ഒരു ലാൻഡിംഗ് പേജ് ഇത് സംബന്ധിച്ച് സൂചനകൾ നൽകിയിട്ടുണ്ട്. ഒക്ടോബറിൽ വിപണി കീഴടക്കാൻ എത്തിയേക്കുമെന്നാണ് സൂചന.
ആമസോൺ വെബ്സൈറ്റിലെ ടീസർ പേജിൽ ‘ദി ന്യൂ എപ്പിക്ക് കമിംഗ് സൂൺ’ എന്ന കുറിപ്പിനൊപ്പം ഫോണിന്റെ പിൻഭാഗത്തെ ചിത്രം നൽകിയിട്ടുണ്ട്. കൂടാതെ, ലാൻഡിംഗ് പേജിന്റെ ഇടത് വശത്തുള്ള ബാറിൽ ‘Samsung galaxy Oct launch’ എന്നെഴുതിയിട്ടുണ്ട്. ഇതാണ് അടുത്ത മാസം ഫോൺ പുറത്തിറക്കിയേക്കുമെന്നുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഈ ഫോണിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
സാംസംഗ് ഇതിനോടകം വിപണിയിൽ എത്തിച്ച സാംസംഗ് ഗാലക്സി എസ്23 ഹാൻഡ്സെറ്റുകൾക്ക് സമാനമായ ഡിസൈനാണ് ഗാലക്സി എസ്23 എഫ്ഇ മോഡലിന് നൽകാൻ സാധ്യത. 6.3 ഇഞ്ച് അമോലെഡ് സ്ക്രീൻ, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ്, 12 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവയും നൽകിയേക്കും.
Post Your Comments