Latest NewsKeralaNews

നവകേരള സദസ് നവംബർ 18 മുതൽ: മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലങ്ങളിലുമെത്തും

തിരുവനന്തപുരം: നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. ‘നവകേരള സദസ്’ എന്ന പേരിലായിരിക്കും പര്യടനമെന്നും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Read Also: വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം: നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു

നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പരിപാടി. നവംബർ 18 ന് മഞ്ചേശ്വരത്ത് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എംഎൽഎമാർ നേതൃത്വം വഹിക്കും. സെപ്തംബറിൽ സംഘാടക സമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകാരികളും തൊഴിലാളികളും കൃഷിക്കാരും കർഷക തൊഴിലാളികളും മഹിളകളും വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസുകൾ ആസൂത്രണം ചെയ്യും. അനുബന്ധമായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.

നവകേരള സദസിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, മഹിളാ, യുവജന, വിദ്യാർഥി വിഭാഗത്തിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടിക ജാതിപട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, വിവിധ അവാർഡ് നേടിയവർ, തെയ്യം കലാകാരന്മാർ, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, കലാസാംസ്‌കാരിക സംഘടനകൾ ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങൾ നിർവഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പരിപാടിയുടെ സംസ്ഥാനതല കോഓർഡിനേറ്ററായി പാർലമെന്ററികാര്യ മന്ത്രി പ്രവർത്തിക്കും. ജില്ലകളിൽ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാർക്കായിരിക്കും. ജില്ലകളിൽ പരിപാടിയുടെ സംഘാടന പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ നേതൃത്വം നൽകും. മണ്ഡലങ്ങളിലെ പരിപാടികളുടെ കൺവീനറായി ഒരു ഉദ്യോഗസ്ഥൻ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: കരുവന്നൂരിലെ അഴിമതിയിൽ പതിനേഴ് അഴകാണ്, ഉളുപ്പില്ലായ്മയുടെ ന്യായീകരണത്തിന് നൂറ് അഴകാണ്: പരിഹാസം

shortlink

Related Articles

Post Your Comments

Related Articles


Back to top button