KeralaLatest NewsNews

കരുവന്നൂരും താനും തമ്മില്‍ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല: എം.കെ കണ്ണന്‍

എ കെ 47 കൊണ്ടുവന്ന് ഇഡി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു

കൊച്ചി: കരുവന്നൂരും താനും തമ്മില്‍ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ലെന്ന് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികരിച്ച് സിപിഎം നേതാവ് എം.കെ കണ്ണന്‍. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്നും എം.ക കണ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

Read Also: ലോണ്‍ ആപ്പ് തട്ടിപ്പില്‍ കേന്ദ്രസഹായം തേടി കേരള പൊലീസ്, സൈബര്‍ വിഭാഗത്തിന് കത്തയച്ചു

‘തനിക്കൊരു ബിനാമി അകൗണ്ട് പോലുമില്ല. അതിനാല്‍ അറസ്റ്റിനെ ഭയമില്ല. അരവിന്ദാക്ഷന്റെ നിക്ഷേപത്തെക്കുറിച്ച് അറിയില്ല. ഇഡിയുടെ വി.ഐ.പി ലിസ്റ്റില്‍ താനും സ്ഥാനം പിടിച്ചിരിക്കുന്നു. കരുവന്നൂരും താനും തമ്മില്‍ എന്താണ് ബന്ധമെന്ന് ഇനിയും മനസിലായിട്ടില്ല. എ കെ 47 കൊണ്ടുവന്ന് ഇഡി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്’, കണ്ണന്‍ പറഞ്ഞു.

ഇഡി ചോദ്യം ചെയ്യുന്നതിനിടെ പീഡിപ്പിക്കുകയാണ്. അവര്‍ തല്ലുന്നില്ലെന്നേയുള്ളൂ. നോട്ടം, ഭീഷണി, തറയില്‍ ചവിട്ടല്‍ അങ്ങനെയാണ് ഇഡിയുടെ ഭീഷണിയെന്നും കണ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button