ലക്നൗ : ഗണേശോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ 14 കാരിയെ പീഡിപ്പിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഇയാളെ യുപി പോലീസ് വെടിവച്ച് വീഴ്‌ത്തി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഗണേശോത്സവത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ പെണ്‍കുട്ടിയെ പ്രതി മുഹമ്മദ് അഫ്‌സല്‍ പീഡനത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് എത്തിയവർ പ്രതിയെ മര്‍ദ്ദിച്ച് പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിൽ ഏൽപ്പിച്ചു. കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുകയായിരുന്ന പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. കൂടെയുണ്ടായിരുന്ന പോലീസുകാരന്റെ പിസ്റ്റൾ തട്ടിയെടുത്ത ഇയാൾ പോലീസിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. തുടർന്നാണ് പോലീസ് അഫ്‌സലിനെ വെടിവച്ച് വീഴ്‌ത്തിയത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ പീഡനത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. നിലവില്‍ പെണ്‍കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.
Post Your Comments