AlappuzhaKeralaNattuvarthaLatest NewsNews

ന​ഗ​ര​സ​ഭ​യി​ലെ മു​ൻ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​ർ ​എം.​ഡി.​എം.​എയുമായി പിടിയിൽ

എ​രു​വ ക​ണ്ണാ​ട്ട് കി​ഴ​ക്ക​തി​ൽ വി​ജി​ത്താ​ണ്(23) പി​ടി​യി​ലാ​യ​ത്

കാ​യം​കു​ളം: മാ​ര​ക​മ​യ​ക്കു​മ​രു​ന്നു​മാ​യി ന​ഗ​ര​സ​ഭ​യി​ലെ മു​ൻ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​ർ പൊലീസ് പി​ടി​യി​ൽ. എ​രു​വ ക​ണ്ണാ​ട്ട് കി​ഴ​ക്ക​തി​ൽ വി​ജി​ത്താ​ണ്(23) പി​ടി​യി​ലാ​യ​ത്. 4.5 ഗ്രാം ​എം.​ഡി.​എം.​എ ആണ് ഇ​യാ​ളി​ൽ ​നി​ന്ന്​ പി​ടി​കൂ​ടിയത്.

ക​ർ​ണാ​ട​ക​യി​ൽ​ നി​ന്ന്​ ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് മ​യ​ക്കു​മ​രു​ന്ന്​ എ​ത്തി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ൽ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​റാ​യി​രു​ന്ന ഇ​യാ​ൾ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യി​ലേ​ക്ക് തി​രി​ഞ്ഞ​തോ​ടെ ജോ​ലി ഉ​പേ​ക്ഷി​ച്ചെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മാ​സ​ങ്ങ​ളാ​യി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്.

Read Also : ഇഡിയ്ക്ക് വിശാല അധികാരം നല്‍കുന്ന വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജി: പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി

കാ​ർ​ത്തി​ക​പ്പ​ള്ളി, മു​തു​കു​ളം, ചി​ങ്ങോ​ലി, എ​രു​വ ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു ക​ച്ച​വ​ടം നടന്നത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ കു​ട്ടി​ക​ളും യു​വാ​ക്ക​ളും നി​ത്യ​സ​ന്ദ​ർ​ശ​ക​രാ​യ​താ​ണ് ക​ച്ച​വ​ടം പു​റ​ത്ത​റി​യാ​ൻ കാ​ര​ണ​മാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റെ നാ​ളാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി സ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി അ​ജ​യ​നാ​ഥി​ന്‍റെ​യും സി.​ഐ മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button