രാജ്യത്തെ 3 പൊതുമേഖല ബാങ്കുകൾക്കെതിരെ നടപടി കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾക്കെതിരെയാണ് ആർബിഐ നടപടി സ്വീകരിച്ചിരിക്കുന്നത്. വിവിധ റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ ഈ ബാങ്കുകൾക്ക് കോടികളുടെ പിഴ ചുമത്തിയിട്ടുണ്ട്. അടുത്തിടെ രാജ്യത്തെ സഹകരണ/വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1.3 കോടി രൂപയും, ഇന്ത്യൻ ബാങ്കിന് 1.6 കോടി രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. അതേസമയം, നിക്ഷേപകരുടെ വിദ്യാഭ്യാസ, ബോധവൽക്കരണ ഫണ്ട് പദ്ധതിയുടെ ചില വ്യവസ്ഥകൾ പാലിക്കാത്തതിനെത്തുടർന്ന് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന് 1 കോടി രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. അതേസമയം, എൻബിഎഫ്എസികളിലെ തട്ടിപ്പ് നിരീക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിനെത്തുടർന്ന് ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന് 8.80 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
Also Read: പെറ്റ് ഹോസ്റ്റലിന് മറവില്‍ കഞ്ചാവ് കച്ചവടം; പ്രതി റോബിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്
Post Your Comments