ആപ്പിളിന്റെ ഏറ്റവും പ്രിയപ്പെട്ട മോഡലുകളിലൊന്നാണ് ഐഫോൺ 13. നിലവിൽ, ഐഫോൺ 13 ഗണ്യമായ കിഴിവിൽ വിൽപ്പനയ്‌ക്കുണ്ട്. ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്തതോടെ രണ്ട് തലമുറ മുമ്പുള്ള ഐഫോൺ 13 മോഡലിന് വമ്പിച്ച വിലക്കിഴിവാണ് കമ്പനി നൽകുന്നത്. എന്നാൽ, ഓഫർ വിലയിൽ ഇത് വാങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഐഫോൺ 13 128 ജിബി സ്റ്റോറേജ് മോഡൽ ഇപ്പോൾ 52,499 രൂപയ്ക്കാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഐഫോൺ മോഡലിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഡിസ്കൌണ്ടാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ നൽകുന്നത്. ഐഫോൺ 13 ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 79,999 രൂപ വിലയുമായിട്ടാണ്. ഈ വില വച്ച് നോക്കുമ്പോൾ ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്ക് 27,401 രൂപ ഫ്ലാറ്റ് ഡിസ്കൌണ്ടാണ് നൽകുന്നത്. എന്നിരുന്നാലും, ഉപഭോക്താക്കൾ ക്ഷമയോടെ കുറച്ച് കാത്തിക്കുന്നതാകും നല്ലത്.
ആപ്പിളും അടുത്തിടെ ഐഫോൺ 13 ന്റെ ഇന്ത്യയിലെ വില കുറച്ചു. 59,900 രൂപയായിരുന്നു ആപ്പിൾ അടുത്തിടെ വില ഇട്ടത്. കഴിഞ്ഞ വർഷം ഇത് 69,900 രൂപയായിരുന്നു. എന്നാൽ, ഈ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ വില ഇതിലും കുറവായതിനാൽ ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ മികച്ച ഡീൽ ലഭിക്കുന്നു. കുറഞ്ഞ വിലയിൽ ലഭിക്കുമെങ്കിലും ഇപ്പോൾ ഐഫോൺ 13 വാങ്ങുന്നത് ബുദ്ധിയല്ല.
ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഈ വർഷത്തെ ദീപാവലി സെയിൽ വൈകാതെ തന്നെ ആരംഭിക്കും. ഈ സെയിൽ സമയത്ത് എല്ലാ ഐഫോൺ മോഡലുകൾക്കും ആകർഷകമായ ഓഫറുകളും ലഭിക്കും. ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിലും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും ഒക്‌ടോബർ ആദ്യ വാരത്തിലോ രണ്ടാം വാരത്തിലോ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ സെയിലിലൂടെ ഐഫോൺ 13 മോഡലിന് വീണ്ടും വില കുറയും.
കൃത്യമായ തീയതികൾ വ്യക്തമല്ലെങ്കിലും ഫ്ലിപ്പ്കാർട്ടിന്റെ വിൽപ്പന ടീസർ പേജ് കാണിക്കുന്നത് ഐഫോണുകളിൽ വലിയ കിഴിവ് ഡീലുകൾ ഉണ്ടാകുമെന്നാണ്. ആപ്പിൾ ഡീൽ വിഭാഗത്തിൽ iPhone 13 ഉണ്ടാകും. ബാക്കി വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. എല്ലാ വർഷവും പഴയ ഐഫോണുകളിൽ കമ്പനി നല്ല കിഴിവ് ഓഫറുകൾ നൽകുന്നതിനാൽ iPhone 13, iPhone 14 എന്നിവയ്ക്ക് ചില കിഴിവുകൾ ലഭിക്കുമെന്ന് ഉറപ്പാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് ലഭിക്കാൻ സാധ്യതയുള്ള മികച്ചൊരു ഓഫർ എക്‌സ്‌ചേഞ്ച് ഓഫറാണ്. ഇതിലൂടെ 45,000 രൂപയിൽ താഴെ വിലയ്‌ക്ക് ഐഫോൺ 13 സ്വന്തമാക്കാൻ സാധിച്ചേക്കും. അതുകൊണ്ട് തന്നെ ഇപ്പോൾ കാണുന്ന വിലക്കിഴിവിൽ ആകൃഷ്ടരായി ധൃതിപിടിച്ച് ഐഫോൺ 13 വാങ്ങാതെ അല്പം കാത്തിരിക്കുന്നത് നല്ലതായിരിക്കും.
Post Your Comments