വീട് വൃത്തിയാക്കുമ്പോൾ ഫ്‌ളോര്‍ വൃത്തിയാക്കാനാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫ്‌ളോര്‍ ബ്രഷ് ഉപയോഗിച്ച് തറ വൃത്തിയാക്കണം അതിനുള്ള ചില വഴികൾ അറിയാം.
ടൈല്‍സ് പെട്ടന്ന് കറ പിടിക്കാന്‍ തുടങ്ങും. അതുകൊണ്ട് നന്നായി അടിച്ചുവാരി വൃത്തിയാക്കിയ ശേഷം മാത്രമേ ഫ്‌ളോര്‍ ക്ലീനിങ് തുടങ്ങാവൂ. കറകള്‍ വൃത്തിയാക്കിയ ശേഷം ഉടന്‍ തന്നെ ആ സ്ഥലത്ത് ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കണം.
READ ALSO: ഈ ഉത്സവ സീസണിൽ കാർ വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ കിടിലൻ ഓഫറുമായി എസ്ബിഐ
തറ വൃത്തിയാക്കുന്ന വെള്ളത്തില്‍ അരക്കപ്പ് വിനാഗിരി ഒഴിക്കുന്നത് നല്ലതാണ്. ടൈല്‍സിലെ കറ ഇളകാന്‍ അത് സഹായിക്കും. കൂടാതെ ആളുകള്‍ കയറിവരുന്ന ചവിട്ടുപടികള്‍ അവസാനമാണ് വൃത്തിയാക്കേണ്ടത്.
ടൈല്‍സ് തുടയ്ക്കാന്‍ ബേക്കിങ് സോഡ, അമോണിയ എന്നിവ വെള്ളത്തില്‍ ചേര്‍ക്കുന്നതും നല്ലതാണ്. വെള്ളം നന്നായി ഉണങ്ങിയ ശേഷം മാത്രം അവിടേയ്ക്ക് പ്രവേശിക്കാൻ പാടുള്ളു.
Post Your Comments