ശരീരത്തിന് മികച്ച സംരക്ഷണം നൽകുന്നതിന് പല വഴികളും നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ സ്‌കിന്‍ കെയര്‍ ചെയ്യുന്നവര്‍ സ്ഥിരമായി പ്രയോഗിക്കുന്ന ഒന്നാണ് ഐസ്.
കൂടുതല്‍ തിളക്കമുള്ളതും യുവത്വമുള്ളതുമായ ചര്‍മ്മം ലഭിക്കാൻ ഐസ് ഉപയോഗം നല്ലതാണ്. ഐസ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചര്‍മ്മത്തിന് ഓക്‌സിജന്‍ നല്‍കുകയും ചെയ്യും.
എന്നാൽ, ഐസ് ഉപയോഗം പൊതുവേ ഗുണകരവും സുരക്ഷിതവുമാണെന്നാണ് കരുതപ്പെടുന്നതെങ്കിലും ചര്‍മ്മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നതും ദീര്‍ഘനേരം ഐസ് ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതും അത്ര നന്നല്ല.
ചര്‍മ്മത്തിലേക്ക് നേരിട്ട് പ്രയോഗിക്കുന്നതിന് പകരം വൃത്തിയുള്ള ഒരു തുണിയില്‍ പൊതിഞ്ഞ് ഐസ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് അമിതമായി തണുപ്പേറ്റുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഐസ് ഉപയോഗിച്ചുകഴിഞ്ഞയുടന്‍ മോയിസ്ച്ചറൈസര്‍ തേക്കണം. ഇത് ചര്‍മ്മത്തില്‍ ജലാംശം ഉറപ്പാക്കുകയും വരണ്ടുപോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
Post Your Comments