തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് കഴിഞ്ഞ ഒക്ടോബർ 31 നാണ് അറസ്റ്റ് ചെയ്തത്.
കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 14 നാണ് ഗ്രീഷ്മ ഷാരോണിന് വിഷം നൽകിയത്. ദിവസങ്ങളോളം അവശനിലയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാരോൺ ഒക്ടോബർ 25ന് മരണത്തിന് കീഴടങ്ങി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മ അറസ്റ്റിലായത്.
കഷായത്തിൽ വിഷം കലക്കിയാണ് ഗ്രീഷ്മ ഷാരോണിന് നൽകിയത്.
Leave a Comment