Latest NewsNewsIndia

ഇന്ത്യയെ വിഭജിച്ച് സിഖ് രാഷ്ട്രം രൂപീകരിക്കാൻ ലക്ഷ്യമിട്ട് ഖലിസ്ഥാൻ ഭീകരൻ: എൻഐഎ റിപ്പോർട്ട്

ഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഗുർപത്‍വന്ത് സിങ് പന്നൂൻ ലക്ഷ്യമിട്ടത് ഇന്ത്യയെ വിഭജിക്കാനായിരുന്നുവെന്ന് എൻഐഎയുടെ അന്വേഷണ റിപ്പോർട്ട്. ഗുർപത്‍വന്ത് സിങ് പന്നൂനിന്റെ അമൃത്സറിലെയും ചണ്ഡീഗഡിലെയും സ്വത്തുവകകൾ കഴിഞ്ഞാഴ്ച പൊലീസ് കണ്ടുകെട്ടിയിരുന്നു. ഇന്ത്യയുടെ അഖണ്ഡത തകർക്കുന്ന രീതിയിലുള്ള നിരവധി സന്ദേശങ്ങളാണ് ഇയാൾ ​സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

തീവ്രവാദ പ്രവർത്തനങ്ങൾ നടത്തി പഞ്ചാബിലും ഇന്ത്യയിലും ഭീതി വിതച്ചതിന് എൻഐഎയുടെ നോട്ടപ്പുള്ളിയാണ് പന്നൂൻ. സ്വതന്ത്ര ഖലിസ്ഥാൻ രാഷ്​ട്രത്തിനു വേണ്ടി പ്രവർത്തിച്ച പന്നൂൻ, യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനാണ് സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചത്. തന്റെ ആശയങ്ങളുടെ പ്രചാരണാർഥം ഇയാൾ രൂപീകരിച്ച സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന 2019ൽ ​കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

സനാതന ധർമ്മ വിവാദം: ഉദയനിധി സ്റ്റാലിനെതിരെ പരാമർശം നടത്തിയ ഹിന്ദു മുന്നണി നേതാവിനെതിരെ കേസ്

2020 ജൂലൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു. എന്നാൽ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് അയക്കണമെന്ന ഇന്ത്യയുടെ ആവശ്യം മതിയായ വിവരങ്ങളില്ലെന്ന് കാണിച്ച് ഇന്റർപോൾ തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button